ആലപ്പുഴ: ചേര്‍ത്തല ഐഷ തിരോധാന കേസിലും വസ്തു ഇടനിലക്കാരന്‍ സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. ഇതോടെ സെബാസ്റ്റ്യനെതിരെ മൂന്ന് കൊലക്കേസുകളായി.
ഐഷ കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. ഈ കേസില്‍ ചേര്‍ത്തല പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഐഷയെയും കൊല ചെയ്‌തെന്നാണ് സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി. സാഹചര്യ തെളിവുകള്‍ കൂടി കണക്കിലെടുത്താണ് കൊലപാതകകുറ്റം ചുമത്തി കേസെടുത്തത്.
ആലപ്പുഴ പോകുന്നു എന്ന് പറഞ്ഞായിരുന്നു ഐഷ അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങിയത്.അന്ന് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണ് ഇവര്‍ പോയതെന്നാണ് പൊലീസിന് കിട്ടിയ വിവരം.ഇതിന് ശേഷം ഐഷയെക്കുറിച്ച് വിവരമില്ല.ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ,ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലും സെബാസ്റ്റ്യനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ റിമാന്‍ഡിലാണ് ഇയാള്‍.
കോട്ടയം ക്രൈംബ്രാഞ്ച് പരിശോധനയില്‍ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
















