കൊച്ചി: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്ത് വന്നു.സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവരെയാണ് മന്ത്രി അവഹേളിച്ചത്.മാപ്പ് പറഞ്ഞില്ലെങ്കില്‍ ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം.എന്നാല്‍, സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വേഷം ധരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, സ്‌കൂളുകളുടെ കാര്യം വരുമ്പോള്‍ അതുമായി യോജിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് ആലോചിക്കണമെന്നും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ യും കോണ്‍ഗ്രസും ചേര്‍ന്നുള്ള കൂട്ടായ്‌മ മത വിദ്വേഷം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
















