കൊച്ചി: ജോലി ചെയ്യുന്നതിനിടെ മലയിൽ നിന്നും പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്ക്. കോതമംഗലം മാമലക്കണ്ടത്ത് ആയിരുന്നു സംഭവം. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരുക്കേറ്റത്. നട്ടെല്ലിനും തലയ്‌ക്കും ആണ് പരുക്കേറ്റിട്ടുള്ളത്. രണ്ടുപേരെയും കോതമംഗലത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ തൊഴിലിടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന സമയം അപ്രതീക്ഷിതമായി മലയിൽ നിന്നും പാറ ഇടിഞ്ഞ് താഴേക്ക് വീഴുകയും. ഇരുവരും പാറകൾക്കടിയിൽ പെട്ടുപോകുകയുമായിരുന്നു.
ശബ്ദം കേട്ടെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പാറകൾക്കടിയിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ ശബ്ദത്തോടെയാണ് മലയിൽ നിന്നും പാറ ഇടിഞ്ഞു വീണതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. പരുക്കേറ്റ സ്ത്രീകളിൽ രമണിയുടെ നില ഗുരുതരമാണെന്നാണ് വിവരം.












