കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14കാരനെ കാണാനില്ലെന്ന് പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്. ഇന്നലെ രാത്രി കത്തെഴുതിവച്ച് കുട്ടി വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിലോ 9809000199 എന്ന നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
















