കൊച്ചി: ഭീമ ജുവല്‍സ് നൂറാം വര്‍ഷം ആഘോഷിക്കുന്നു. കേരളത്തിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി എക്‌സ്‌ക്ലൂസീവ് ഓഫറുകളുമായി ‘ഗോള്‍ഡന്‍ സൂപ്പര്‍ സര്‍പ്രൈസ് 2025’ ഈ മാസം 26 വരെ നടന്നുവരികയാണ്. എറണാകുളത്തെ എം.ജി റോഡ്, തൃപ്പൂണിത്തുറ, ഇടപ്പള്ളി ഷോറൂമുകളിലും അങ്കമാലി, കൊടുങ്ങല്ലൂര്‍, തൊടുപുഴ, തിരുവല്ല, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലുമെത്തുന്ന ഉപഭോക്താക്കള്‍ക്കായാണ് വ്യത്യസ്ഥമായ ഓഫറുകളും എക്‌സ്‌ക്ലൂസീവ് സര്‍പ്രൈസ് സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നത്.
സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50% വരെ കിഴിവിനൊപ്പം അടുത്ത പര്‍ച്ചേസിലും 50 ശതമാനം കിഴിവ് ലഭിക്കുന്ന ഓഫര്‍ കൂപ്പണും ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഓരോ കാരറ്റിനും 20,000 രൂപ കിഴിവും സോളിറ്റയേഴ്‌സിന് 15 ശതമാനം വരെ കിഴിവും ലഭിക്കും. വെള്ളി ആഭരണങ്ങള്‍ക്കും ആര്‍ട്ടിക്കിള്‍സിനും പണിക്കൂലിയില്‍ 30 ശതമാനം വരെ കിഴിവ് ലഭിക്കും. പഴയ സ്വര്‍ണം മാറ്റി വാങ്ങുന്നതിന് ഓരോ ഗ്രാമിനും 50 രൂപ അധികവും വാഗ്ദാനം ചെയ്യുന്നതായി ചെയര്‍മാന്‍ ബി. ബിന്ദുമാധവ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ നാണയങ്ങളും മറ്റ് ആവേശകരമായ സമ്മാനങ്ങളും നേടാനുള്ള അവസരങ്ങളുമുണ്ടാകും. തങ്ങളുടെ വളര്‍ച്ചക്ക് ഒപ്പം നിന്ന ഉപഭോക്താക്കളുമായി നൂറാം വാര്‍ഷികത്തിന്റെ സന്തോഷം പങ്കിടാനുള്ള അവസരമായാണ് ഇതിനെ കാണുന്നത് എംഡി അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.















