Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെസ്സി വരില്ല? വീണ്ടും വിവാദത്തിലേക്ക്… അര്‍ജന്റീന പിന്മാറുന്നു; കേരളം കരാര്‍ ലംഘിച്ചുവെന്ന് എ എഫ് എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:54 am IST
in Kerala, Football

അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനുള്ള സാധ്യത മങ്ങുന്നു. നവംബറില്‍ അര്‍ജന്റീന അംഗോളയിലെ ഒരു സൗഹൃദ മത്സരത്തില്‍ മാത്രമേ കളിക്കുന്നുള്ളൂ എന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ലാ നാസിയോണ്‍ എന്ന അര്‍ജന്റൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ഉണ്ടാക്കിയ കരാര്‍ കേരളം തുടര്‍ച്ചയായി ലംഘിക്കുന്നു എന്ന് എ എഫ് എ വെളിപ്പെടുത്തി എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ മുമ്പ് തീരുമാനിച്ചതു പോലെ നവംബറില്‍ കേരളത്തിലെത്താന്‍ സാധിക്കില്ല. മാത്രവുമല്ല, അര്‍ജന്റീനയ്‌ക്കെതിരേ കളിക്കുന്ന ടീം എതെന്നു സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല. ഓസ്‌ട്രേലിയ ആയിരിക്കും എതിരാളികളെന്ന് സ്‌പോണ്‍സര്‍മാര്‍ പറയുന്നുണ്ട് എങ്കിലും ഓസ്‌ടേലിയന്‍ ടീം ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.

അര്‍ജന്റീന ടീമുമായി ഏറെ അടുത്തു നില്‍ക്കുന്ന സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ കൂടിയാണ് ഈ മാധ്യമം. അതേ സമയം എന്തു കരാര്‍ ലംഘനമാണ് കേരളം നടത്തിയതെന്ന് എ എഫ് ഐ പറഞ്ഞിട്ടില്ല.

ടീമിനെ കേരളത്തിലെത്തിച്ച് അന്താരാഷ്‌ട്ര സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയ കായിക മന്ത്രിയും സ്പോണ്‍സര്‍മാരായ വാര്‍ത്താ ചാനലുകാരും കരാര്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

ലോക ചാമ്പ്യന്‍മാരെത്തുന്ന പോരാട്ടത്തിന് മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങണം, സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകണം. കളിക്കേണ്ടത് അന്താരാഷ്‌ട്ര മത്സരമാകുമ്പോള്‍ പ്രഖ്യാപനത്തിന് മുമ്പായി വിദേശ ടീമുകളുടെ ഔദ്യോഗിക സംഘം സന്ദര്‍ശിച്ച് മൈതാനത്തിന്റെ തികവും ടീം അംഗങ്ങള്‍ക്ക് തങ്ങാനുള്ള സ്ഥലങ്ങളുമടക്കം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിക്കാറുണ്ട്. അര്‍ജന്റീന ടീമിന്റെ പ്രതിനിധി വന്നു പോയതല്ലാതെ എതിര്‍ ടീം കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയതായി ഇതുവരെ വിവരമൊന്നുമില്ല.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സൗഹൃദ മത്സരം നടക്കുന്നതിന്റെ സൂചന പോലും നല്‍കിയിട്ടില്ല.

എഎഫ്എ ബന്ധപ്പെട്ടപ്പോള്‍ വാക്കുപറഞ്ഞവര്‍ ഒഴിവുകഴിവുകള്‍ നിരത്തിയതായി റിപ്പോര്‍ട്ട്

അതിനിടെ നവംബറില്‍ മത്സരം നടത്താന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്എ) ബന്ധപ്പെട്ടപ്പോഴെല്ലാം കേരളത്തില്‍ മത്സരം നടത്താമെന്നേറ്റവര്‍ ഒഴിവുകഴിവുകള്‍ നിരത്തിയെന്ന് അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ട മറ്റൊരു മാധ്യമം ടിവൈസി സ്പോര്‍ട്സ് പറയുന്നു. ഗ്രൗണ്ട് മത്സര യോഗ്യമാക്കി നവംബര്‍ 17നെങ്കിലും മത്സരം നടത്താനാകുമോയെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാല്‍ എഎഫ്എ അടുത്ത മാര്‍ച്ചില്‍ മത്സരത്തിന് ഒരുക്കമാണെന്ന് അറിയിച്ചിരിക്കുന്നതായും ടിവൈസി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബായിരിക്കും മത്സരവേദി എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും ആദ്യം വ്യക്തമാക്കിയിരുന്നത് എന്നാല്‍ പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലാണെന്ന് തിരുത്തി. സ്റ്റേഡിയത്തിന്റെ ഉടമസ്ഥത കൈയ്യാളുന്ന ജിസിഡിഎയ്‌ക്ക് കായിക മന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെതായി പുറത്തു വന്ന ഏക ആശയ വിനിമയ രേഖ.

ആഴ്‌ച്ചകളുടെ ഇടവേള പോലും ഇനിയില്ല
നവംബര്‍ ഒമ്പത് മുതല്‍ 17 വരെയാണ് അന്താരാഷ്‌ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള അടുത്ത ഇടവേള. കൃത്യമായി കണക്കു കൂട്ടിയാല്‍ ഇടവേളയുടെ അവസാന ദിവസത്തിന് ഇന്നേക്ക് ഒരു മാസമാണുള്ളത്. ഐഎസ്എല്‍ പോലുള്ള ആഭ്യന്തര ഫുട്ബോള്‍ ലീഗിന് വേണ്ടി പോലും മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് വില്‍പ്പന അടക്കമുള്ളവ നടന്നുകഴിയാറുണ്ട്. ഇത്രയും വിശാലമായൊരു മത്സരം സംഘടിപ്പിക്കാന്‍ ആഴ്‌ച്ചകള്‍ പോലുമില്ലാത്ത ഈ സാഹചര്യത്തില്‍ എങ്ങനെയാകും മത്സരം സംഘടിപ്പിക്കുക എന്നതില്‍ യാതൊരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല.

മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് തിരക്കിന്റെ നാളുകള്‍
നവംബറില്‍ മത്സരം നടത്താനായില്ലെങ്കില്‍ വരുന്ന മാര്‍ച്ചിലായിരിക്കും അര്‍ജന്റീനയുടെ അടുത്ത അന്താരാഷ്‌ട്ര മത്സരത്തിന്റെ ഒഴിവ് വരിക. സ്പെയിനെതിരായ ഫൈനലിസ്സിമ പോരാട്ടത്തിന് ശേഷം നടത്താമെന്നാണ് എഎഫ്എ പറയുന്നത്. ആ സമയത്ത് കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരിക്കും. ആ സമയത്ത് ഇത്രയും വലിയ മത്സരത്തിന് സുരക്ഷാ സന്നാഹമൊരുക്കല്‍ കടുത്ത വെല്ലുവിളിയായിരിക്കും. മാത്രവുമല്ല, നവംബറില്‍ മത്സരം നടത്താനായില്ലെങ്കില്‍ മറ്റൊരു തീയതി നോക്കുന്നില്ലെന്ന് സ്‌പോണ്‍സറും വ്യക്തമാക്കിയിരുന്നു. ചുരുക്കത്തില്‍ അര്‍ജന്റീന കേരളത്തില്‍ എത്താനുള്ള സാധ്യത ഏറെക്കുറെ അസ്തമിച്ചു.

Tags: Lionel MessiReporter TVKerala Football AssociationArgentina Football Association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി; ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് സാധ്യത

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

Kerala

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

Football

മെസിക്ക് 899 ഗോളുകള്‍

Football

മെസിയുടെ ഇരട്ടഗോള്‍ മയാമി വിജയവഴിയില്‍

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.