Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞത്തേക്കുള്ള കരിങ്കല്‍ ലോറി തടഞ്ഞ് അനധികൃത പിരിവ്; ഗൂഗിള്‍പേ, ക്യൂആര്‍ കോഡ് എന്നിവയിലൂടെ പണമെത്തുന്നത് സ്വകാര്യ അക്കൗണ്ടിലേക്ക്

ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ഒന്നാംപ്രതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:31 am IST
in Kerala, Thiruvananthapuram

പൂവാര്‍: വിഴിഞ്ഞം തുറമുഖത്ത് കരികല്ലുമായി വന്നു പോകുന്ന ലോറികള്‍ തടഞ്ഞ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യേഗസ്ഥരുടെ നേതൃത്യത്തില്‍ വന്‍തോതില്‍ അനധികൃത പണപ്പിരിവ്. ബൈപ്പാസില്‍ പൂവാര്‍-കാഞ്ഞിരംകുളം സ്‌റ്റേഷന്‍ പരിധിയില്‍ രാത്രികാലങ്ങളില്‍ ലോറികള്‍ തടഞ്ഞ് വാഹന ഉടമകളില്‍ നിന്നും വന്‍തോതില്‍ പണം പിരിച്ചിരുന്ന സംഭവത്തില്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. രണ്ടാംപ്രതി ആര്‍ടിഒ ഓഫീസിലെ മുന്‍ താല്‍ക്കാലിക ഡ്രൈവര്‍ കാഞ്ഞിരംകുളം കരിച്ചല്‍ രതീഷ് ഭവനില്‍ രതീഷ്(37)നെ അറസ്റ്റുചെയ്തു. ഇയാള്‍ പാറശാല ആര്‍ടിഒ ഓഫീസില്‍ രണ്ടുവര്‍ഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു.

തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ കാവല്‍ക്കിണര്‍ സ്വദേശി സെന്തില്‍കുമാര്‍ നല്‍കിയ പരാതിയില്‍ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും വിഴിഞ്ഞം അദാനി പോര്‍ട്ടിലേക്ക് കരികല്ല് കയറ്റി കൊണ്ടുവരുന്ന ലോറികളില്‍ നിന്നാണ് ഉദ്യേഗസ്ഥരും പ്രതിയും ചേര്‍ന്ന് പണം പിരിപ്പ് നടത്തി വന്നത്. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോസ്ഥരെന്ന് പറഞ്ഞാണ് ലോറികള്‍ തടഞ്ഞ് പണം തട്ടിയെടുത്തത്.

ഒക്ടോബര്‍ 14 ന് പുലര്‍ച്ചെ 2 മണിയോടെ ടിഎന്‍ സിഎച്ച് 2666 നമ്പര്‍ ടിപ്പര്‍ ലോറി വിഴിഞ്ഞം പോര്‍ട്ടില്‍ ലോഡ് ഇറക്കി തിരിച്ചുവരുന്ന സമയം കാഞ്ഞിരംകുളം ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് ഉേദ്യാഗസ്ഥന്‍ ലോറി കൈകാണിച്ച് നിറുത്തി പരിശോധിച്ചശേഷം ടിപ്പര്‍ലോറിയുടെ ടയര്‍ മുഴുവനും റോഡില്‍ പതിയുന്നില്ലെന്ന് കണ്ടെത്തിയതായി പറഞ്ഞ് ഒരു ലക്ഷംരൂപ ഫൈന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 20000 രൂപ തന്നാല്‍ ഫൈന്‍ ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ലോറിയുടെ താക്കോല്‍ പിടിച്ച് വാങ്ങിയതോടെ ഡ്രൈവര്‍ തന്റെ കൈയിലുണ്ടായിരുന്ന 10000 രൂപ ഉദ്യേഗസ്ഥന് കൈമാറി. ബാക്കി തുക വാഹന ഉടമയെ വിളിച്ച് ഒപ്പമുണ്ടായിരുന്ന രതീഷിന്റെ അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് അയച്ച് കൊടുത്ത് കാശ് അയക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്‍ പ്രകാരം ഉടമ ഫോണിലേക്ക് 5000 രൂപ അയച്ച് കൊടുത്തെങ്കിലും താക്കോല്‍ കൊടുക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡ്രൈവര്‍ 2000 രൂപ ഫോണില്‍ അയച്ചുകൊടുത്ത ശേഷമാണ് താക്കോല്‍ മടക്കി നല്‍കിയത്.

ഡ്രൈവറുടെ പരാതിയില്‍ രതീഷിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അന്നേദിവസം 37,000 ലഭിച്ചിട്ടുള്ളത് ബാങ്ക് രേഖകളിലൂടെ സ്ഥിരീകരിച്ചതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. ഇതിന് പുറമെ പലലോറി ഉടമകളോടും കൂടുതല്‍ പണമടയ്‌ക്കാന്‍ ആവശ്യപ്പെട്ടതായും, ഇത്തരത്തില്‍ നിരവധി പേര്‍ പണം കൂടുതല്‍ കൊടുത്തിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കാഞ്ഞിരംകുളം എസ് എച്ച് ഒ.പി രതീഷ് പറയുന്നത്. പൂവാര്‍ സ്‌റ്റേഷന്‍ പരിധിയിലും അന്നെ ദിവസം രാത്രി 12.30ഓടെ സംഘം പണപ്പിരിവ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വള്ളിയൂരില്‍ നിന്നും പാറ കയറ്റി വന്ന ടിഎന്‍ 72 സിടി 8830 എന്ന ടിപ്പര്‍ ലോറിയെ പുറുത്തിവിളയ്‌ക്ക് സമീപം വച്ച് എംവിഡി വാഹനത്തില്‍ നിന്നും യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്‍ പുറത്തിറങ്ങി വാഹനം കൈ കാണിച്ച് തടഞ്ഞുനിറുത്തി. രേഖകള്‍ പരിശോധിച്ച ശേഷം ഫൈന്‍ ആയി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ലോറി ഡ്രൈവര്‍ ഈ തുക കൈവശമില്ലെന്ന് പറഞ്ഞെങ്കിലും 30000 രൂപ തന്നാല്‍ വാഹനം വിട്ടയക്കാമെന്ന് പറഞ്ഞതോടെ െ്രെഡവറുടെ കൈവശമുണ്ടായിരുന്ന 10000 രൂപ നേരിട്ട് കൊടുക്കുകയും ബാക്കി തുക ലോറി ഉടമയെ വിളിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞ രതീഷിന്റെ ഫോണില്‍ ഗൂഗിള്‍പേ വഴി അയച്ച് കൊടുക്കുകയും ചെയ്തു ഒപ്പമുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുടെ കൈയില്‍ നിന്നും 50000 രൂപ വാങ്ങുകയും ബാക്കിതുക ഈ നമ്പറില്‍ ഗൂഗിള്‍ പേ വഴി അയച്ച് കൊടുത്തിട്ടുള്ളതായി പൂവാര്‍ പോലീസ് പറയുന്നു.

ലോറി ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൂവാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Tags: Vizhinjam Portmotor vehicle officialsIllegal money collectionLorries carrying gravelKanjiramkulam policeRTO Enforcement Division
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം: എക്‌സിം കാര്‍ഗോ സേവനങ്ങളും പുതിയ പോര്‍ട്ട് റോഡും ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം 24ന്

Kerala

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം: അദാനിയുടെ ഡേറ്റിന് കാക്കുന്നുവെന്ന് മന്ത്രി വാസവന്‍

Kerala

വിഴിഞ്ഞം രണ്ടാം ഘട്ട നിര്‍മ്മാണത്തിന് നവമ്പര്‍ അഞ്ചിന് തുടക്കമാകും 15000 കോടി ചെലവഴിക്കാന്‍ അദാനി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.