Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 17, 2025, 10:49 am IST
in Kerala, Kottayam

കുമരകം: ഭാരതത്തിന്റെ പ്രഥമ വനിതയെ സ്വീകരിക്കാന്‍ വിനോദസഞ്ചാര കേന്ദ്രമായ കുമരകം അണിഞ്ഞൊരുങ്ങുന്നു. 23 – ന് വൈകുന്നേരം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും കാര്‍ മാര്‍ഗം കുമരകം താജ് ഹോട്ടലിലേക്ക് യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി തുടങ്ങി. ഇല്ലിക്കല്‍ പാലം മുതല്‍ കവണാറ്റിന്‍കര വരെയുള്ള റോഡ് കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

റോഡരികിലെ കാടു വെട്ടി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. വഴി വിളക്കുകള്‍ എല്ലാം പ്രവര്‍ത്തന സജ്ജമാക്കി വരുകയാണ്. പാലങ്ങളും കലുങ്കുകളും പെയിന്റ് ചെയ്തു ഭംഗിയാക്കും. പാലങ്ങളിലെല്ലാം റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കും. മൂന്നു വര്‍ഷങ്ങളായി കുമരകം നിവാസികള്‍ അനുഭവിച്ചു കൊണ്ടിരുന്ന യാത്രാ ദുരിതത്തിനു കാരണമായ കോണത്താറ്റു പാലത്തിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതം അനുവദിച്ചതും പ്രസിഡന്റിന്റെ ആഗമനം മുന്നില്‍ കണ്ടാണ്.

വൈദ്യുതിവിതരണം കുറ്റമറ്റതാക്കാന്‍ ബോര്‍ഡ് മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു ദിവസം വൈദ്യുതി വിതരണം മുടക്കി ചെങ്ങളം സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടത്തി. നിലവില്‍ ഉള്ള ഫീഡര്‍ തകരാറിലായാല്‍ സമാന്തര ഫീഡര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം സജ്ജമാക്കി. ഇതും തകരാറിലായാല്‍ കല്ലറ സബ് സ്റ്റേഷനില്‍ നിന്നും തലയാഴം വഴിയുള്ള ഫീഡര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലം ലൈനില്‍ തകരാറുകള്‍ സംഭവിച്ചാല്‍ ഉടന്‍ പരിഹാരം കാണാന്‍ 22, 23 തീയതികളില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.

കുമരകത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രത്യേക വി.വി .ഐ.പി അത്യാഹിത എസി മുറി ഒരുക്കി. ഡപ്യൂട്ടി ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരുടെ സംഘത്തിന് നേതൃത്വം നല്‍കും. എല്ലാ വിധ സജ്ജീകരണങ്ങളോടു കൂടിയ ആംബുലന്‍സുകളും തയ്യാറാക്കുന്നുണ്ട്.

പ്രസിഡന്റ് വിശ്രമിക്കുന്ന താജ് ഹോട്ടലിന് സമീപത്തെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ താമരക്കുളം മനോഹരമാക്കും. ഗവേഷണ കേന്ദ്രത്തിന്റെ കവാടത്തില്‍ പ്രധാന റോഡരികിലാണ് നയന മനോഹര താമരക്കുളം. കുമരകം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ് ഈ താമരക്കുളം. രണ്ട് വര്‍ഷം മുമ്പ് കുമരകത്ത് നടന്ന ജി – 20 ഉച്ചകോടിയില്‍ സംബന്ധിച്ച വിദേശ പ്രതിനിധികളുടെ മനം കവര്‍ന്ന കാഴ്ചയായിരുന്നു ദീപാലംകൃതമായ താമരക്കുളം.

ജില്ലയിലെത്തുന്ന രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റര്‍ പോലീസ് ഗ്രൗണ്ടിലാണ് ലാന്റ് ചെയ്യുക, എന്നാല്‍ എന്തെങ്കിലും സാഹചര്യത്തില്‍ അവിടെ ലാന്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നെഹ്‌റു സ്റ്റേഡിയത്തിലാവും ലാന്റ് ചെയ്യുക. അതിന്റെ ഭാഗമായി വര്‍ഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന നെഹ്‌റു സ്റ്റേഡിയത്തിലെ കാട് വെട്ടി. കായിക താരങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മൈതാനം വൃത്തിയാക്കുക എന്നത് എന്നാല്‍ അത് നടന്നില്ല.

നെഹ്‌റു സ്റ്റേഡിയം കാടുകയറി ഉപയോഗിക്കാനാകാത്തതിനാല്‍ ജില്ലയില്‍ നടത്തേണ്ട എല്ലാ കായികമത്സരങ്ങളും പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്. എന്നാല്‍ രാഷ്‌ട്രപതിയെ വരവേല്‍ക്കാനായി സ്‌റ്റേഡിയവും കാട് വെട്ടി വൃത്തിയാക്കി.

Tags: Kumarakomtourist destinationFirst Lady of IndiaKottayam Police Parade GroundKumarakom Taj HotelIllikkal Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Kerala

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.