കൊച്ചി: കൂത്താട്ടുകുളത്ത് സ്‌കൂള്‍ ബസുകള്‍ കൂട്ടി ഇടിച്ച് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇല്ലാഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളിലെയും ഞീഴൂര്‍ സെന്റ് കുര്യാക്കോസ് സ്‌കൂളിലെയും ബസുകളാണ് കൂട്ടിയിടിച്ചത്.
കോതോലി പീടികയിലാണ് അപകടം. രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ടത് രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
















