കണ്ണൂര്‍ :ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടിക്കൊന്ന കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് ആയുര്‍വേദ ചികിത്സ. കണ്ണൂരിലെ താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് നടുവേദനയ്‌ക്ക് ചികിത്സ നടക്കുന്നത്.
പൊലീസ് കാവലിലാണ് രജീഷിന് ചികിത്സ നടക്കുന്നത്. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് കാര്യാന്‍റവിട വീട്ടില്‍ രജീഷിന് കഴിഞ്ഞ ഏതാനും ദിവസമായി ചികിത്സ നടക്കുന്നുണ്ട്.
2018ല്‍ ടിപി വധക്കേസ് പ്രതികള്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ അനുവദിക്കുന്നതിനെതിരെയും പരാതികള്‍ ഉയരുന്നുണ്ട്.
















