കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളെ കേരളത്തില്‍ നേതൃ സ്ഥാനത്ത് എത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഇതോടൊപ്പം സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും അവര്‍ക്കു വിദ്യാഭ്യാസവും തൊഴിലും നല്‍കി മുന്‍പന്തിയിലേക്കു കൊണ്ടുവരാനും ലക്ഷ്യമിടുന്നു.
ന്യൂനപക്ഷ വിഭാഗവിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൂടെ ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ നിന്ന് 3,23,753 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം സ്‌കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് മേഖലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു കൂടുതല്‍ അവസരം ഒരുക്കുന്നതിനായി കേരളത്തിന്റെ മൂന്നു മേഖലകളിലായി പ്രത്യേക സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കും. ബാങ്കിംഗ്, എസ്എസ്.സി, റെയില്‍വേ ഉദ്യോഗങ്ങള്‍ക്കുള്ള പരിശീലനവും ഇതിനോടൊപ്പം ലഭ്യമാക്കും.















