കോഴിക്കോട് : അക്രമ സംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സര്‍വകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകള്‍ ഈ മാസം 21 ന് പുനരാരംഭിക്കും.കോളേജ് ഹോസ്റ്റലുകള്‍ 20 ന് തുറക്കും.
സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമ സംഭവങ്ങള്‍ ഉണ്ടായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറോളം യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപാലം പൊലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് കണ്ണിന് പരിക്കേറ്റിരുന്നു
അതിനിടെ, സര്‍വകലാശാലയില്‍ നടന്ന ഡിപ്പാര്‍ട്‌മെന്റ് യൂണിയന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.പി. രവീന്ദ്രന്‍ ഉത്തരവിട്ടിരുന്നു.വി സിയുടെ നിര്‍ദേശ പ്രകാരം ബാലറ്റ് പേപ്പറുകള്‍ സര്‍വകലാശാലയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സീനിയര്‍ അധ്യാപകരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെ വിസി നിയോഗിച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
















