തിരുവനന്തപുരം: ‘പരാമർശം’ വിദ്യാഭ്യാസമന്ത്രിക്ക് ‘പരമാർശ’മായി. മന്ത്രി വി. ശിവൻകുട്ടിക്ക് ഒരുകാലത്ത് പതിവായിരുന്ന നാക്കുപിഴ ഇടയ്‌ക്ക ഒതുങ്ങിയെങ്കിലും വീണ്ടും. ഇന്നലെ പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ നാലാമതും പുതിയ സർക്കാർ നിലപാടു വ്യക്തമാക്കിയ പത്രസമ്മേളനത്തിൽ മന്ത്രി ഏറെ മനസ്സംഘർഷത്തിലായിരുന്നു. എഴുതിക്കൊടുത്ത പ്രസ്താവന നോക്കി വായിക്കുകയായിരുന്നു മന്ത്രി. പള്ളുരുത്തി സ്‌കൂൾ മാനേജ്‌മെന്റ് സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും വെല്ലുവിളി ഇങ്ങോട്ടുവേണ്ടെന്നും ‘വിരട്ടി’ക്കൊണ്ടു നടത്തിയ പ്രസ്താവനയ്‌ക്കിടെയാണ് പരാമർശം എന്ന വാക്ക് തെറ്റിച്ച് ‘പരമാർശം’ ആക്കിയത്.
മന്ത്രി സർക്കാർ നിലപാട് എന്ന് ആവർത്തിച്ച ഓരോ പ്രസ്താവനയും ഈ വിഷയത്തിൽ മുമ്പ് തിരുത്തിപ്പറയേണ്ടിവന്നിരുന്നു. ഇക്കാരണത്താലുള്ള മനസ്സംഘർഷം മന്ത്രി അനുഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്. മുമ്പ് അക്കങ്ങൾ പറയുന്നതിലായിരുന്നു നാക്കുപിഴ പറ്റിയിട്ടുള്ളത്.
















