ആലപ്പുഴ: അന്യഭാഷകളില്‍ നിന്നടക്കം നിരവധി സിനിമകളുടെ ഷൂട്ടിംഗ് ചരിത്രം കേറുന്ന ആലപ്പുഴയിലെ മുപ്പാലം പുനര്‍നിര്‍മ്മാണം നടത്തി നാല്‍പ്പാലമായി തുറന്നു. ഇതിനൊപ്പം ഇവിടെ ചിത്രീകരിച്ച സിനിമകളുടെ ചരിത്രം കൂടി ഉള്‍പ്പെടുത്തി പുതിയൊരു പദ്ധതി ടൂറിസം വകുപ്പ് പരിഗണിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് ആവിഷ്‌കരിച്ച കിരീടം പാലത്തിന്റെ തുടര്‍ച്ചയായി ഉള്ള ഒരു പദ്ധതിയാണ് ആലപ്പുഴയ്‌ക്കും പരിഗണിക്കുക. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഷാറൂഖ് ഖാന്‍ അഭിനയിച്ച ദില്‍സേ, ഫാസിലിന്റെ ചലച്ചിത്രങ്ങള്‍, സത്യന്‍, പ്രേം നസീര്‍ തുടങ്ങി നിരവധി താര സിനിമകളുടെ ചിത്രീകരണത്തിന് വേദിയായിട്ടുണ്ട് മുപ്പാലം.
ആലപ്പുഴയുടെ ടൂറിസം വികസനത്തിന് കേന്ദ്രം 93.17 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
















