മോസ്കോ: രണ്ട് വര്‍ഷം നീണ്ട ഉക്രൈന്‍-റഷ്യായുദ്ധത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി യൂറോപ്യന്‍ രാജ്യങ്ങളും യുഎസും. പൂച്ചയ്‌ക്ക് ആര് മണികെട്ടും എന്നതാണ് ഇവര്‍ക്കിടയിലെ പ്രധാന ആശയക്കുഴപ്പം.
വലിയ ആണവ-ആയുധശക്തികളായ അമേരിക്കയോ ബിഗ് ഫൈവ് എന്നറിയപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളോ നേരിട്ട് പുടിനുമായി യുദ്ധപ്രഖ്യാപനത്തിന് തയ്യാറല്ല. ആരാണ് ആക്രമിക്കുന്നത് എന്ന് കണ്ടെത്തിയാല്‍ അവിടെ ആണവബോംബിടും എന്ന പുടിന്റെ ഭീഷണി തന്നെയാണ് ഇവരെ പിന്തിരിപ്പിക്കുന്നത്. ഇതിന് പുറമെ യുഎസിലും ആണവബോംബിടും എന്ന പുടിന്റെ ഭീഷണി ട്രംപിനെയും പിന്നില്‍ നില്‍ക്കുക എന്ന നയത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നു.
മെല്ലെ മെല്ലെ സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ ഞെരുക്കുക എന്നതും സാധ്യമല്ലാതായി. കാരണം നല്ല എണ്ണപ്പാടങ്ങളുള്ള റഷ്യ അവരുടെ എണ്ണ വിലക്കുറവില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിലക്കുറവില്‍ എത്തിക്കുന്നതിനാല്‍ റഷ്യയ്‌ക്ക് സമ്പാത്തിക ഞെരുക്കമില്ല. റഷ്യയാകട്ടെ ആയുധഗവേഷണത്തിലും നിര്‍മ്മാണത്തിലും സജീവമാണു താനും.
എന്തായാലും ഉക്രൈന്റെ മനോവീര്യം തകര്‍ക്കുന്ന പുതിയൊരു സംഭവവികാസം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങല്‍ ഉക്രൈന്‍ അഭയാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനയാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ ലാത്വിയ ഉക്രെയ്‌നിൽ നിന്നുള്ള അഭയാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം ഗണ്യമായി വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഭയം തേടിയ ദശലക്ഷക്കണക്കിന് വരുന്ന യുക്രെയ്ൻ ജനതയ്‌ക്ക് കനത്ത തിരിച്ചടിയാകും.
















