കൊച്ചി : ബിജെപിയില്‍ നിന്ന് ആളെ ചാടിക്കാന്‍ നടന്ന സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ. നാളുകൾക്ക് മുൻപ് യുവരാജ് ഗോകുലിന്റെ പാർട്ടിയിലെ സ്ഥാനത്തെ പറ്റി സന്ദീപ് വാര്യർ ഇട്ട കുറിപ്പിനുള്ള മറുപടി കൂടിയാണ് യുവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ സന്ദീപ് വാര്യര്‍ കുറച്ച് നാള്‍ മുമ്പ് ആശങ്കപ്പെട്ടത് ഞാന്‍ ബിജെപി യുടെ ചവറ്റുകുട്ടയിലാണെന്നാണ്….ബിജെപി യില്‍ എന്റെ സ്ഥാനം എവിടെയാണെന്ന് കാലം തീരുമാനിച്ചോട്ടെ….ബിജെപി യില്‍ നിന്ന് ആളെ ചാടിക്കാന്‍ അത്യധ്വാനം ചെയ്യുന്ന ഇങ്ങടെ സ്ഥാനം എന്താ വാര്യരേ ???? ജയിലില്‍ പോയിട്ട് നാളെത്രയായി…. ജാമ്യത്തിന് പോലും ആളില്ലേ ???? പുറം ലോകം കാണിക്കുമോ അവര് ????ബല്ലാത്ത ജാതി അവസ്ഥ ‘ എന്നാണ് യുവരാജിന്റെ കുറിപ്പ്.
















