ബി.ആർ. ചോപ്രയുടെ മഹാഭാരതം . ഇന്നും ഇന്ത്യയിലെ ഏറെ ആരാധകരുള്ള സീരീസുകളിൽ ഒന്ന് . 1988-ൽ പുറത്തിറങ്ങിയ മഹാഭാരതത്തിൽ കർണന്റെ വേഷത്തിലൂടെയാണ് പങ്കജ് ധീർ പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടിയത്. ഉയരമുള്ള ശരീരഘടനയും ശക്തമായ സംഭാഷണങ്ങളും കൊണ്ട് പങ്കജ് ധീർ കർണന് എന്ന കഥാപാത്രത്തിന് പ്രത്യേക രൂപവും ,ഭാവവും പകർന്ന് നൽകി . . എന്നാൽ ആദ്യം അർജുനന്റെ വേഷത്തിനായി തെരഞ്ഞെടുത്ത നടനായിരുന്നു പങ്കജ്.
2023-ൽ ലെഹ്‌റനുമായുള്ള അഭിമുഖത്തിൽ, തന്റെ കാസ്റ്റിംഗിന് പിന്നിലെ കഥ പങ്കജ് തന്നെ പങ്കുവെച്ചു “എല്ലാവരും ഞാൻ അർജുൻ സുന്ദരനാണെന്ന് കരുതി, നിങ്ങൾ അർജുൻ ആകണമെന്ന് പറഞ്ഞു. ഇതിനായി ഒരു കരാർ ഉണ്ടാക്കി. 2-3 മാസം ഞാൻ അർജുൻ എന്ന കഥാപാത്രത്തിൽ ചുറ്റിത്തിരിഞ്ഞു . തുടർന്ന് മൂന്നാം മാസത്തിൽ ചോപ്ര സാബ് എന്നെ വിളിച്ച് ബൃഹന്നളയായി അഭിനയിക്കാൻ മീശ മുറിക്കണമെന്ന് പറഞ്ഞു.ക്ഷേ ഞാൻ അത് പൂർണ്ണമായും നിരസിച്ചു.ഞാൻ മീശ വടിച്ചാൽ അത് നന്നാകില്ല . അപ്പോൾ അവർ പറഞ്ഞു , ‘നീ ഒരു നടനാണ്, മീശ കാരണമാണോ നീ ഇത്ര വലുതായത്?’ പക്ഷേ ഞാൻ എന്റെ മീശ വടിക്കില്ലെന്ന് പറഞ്ഞു. അതിനാൽ അവർ വളരെ നിരാശരായി, അവർ എന്നെ ഓഫീസിൽ നിന്ന് പുറത്താക്കി… ആറ് മാസം കഴിഞ്ഞ് ചോപ്ര വീണ്ടും എന്നെ വിളിച്ച് ‘കർണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമോ?’ എന്ന് ചോദിച്ചപ്പോൾ ഞാൻ ചോദിച്ചു, എന്റെ മീശ മുറിക്കേണ്ടിവരുമോ എന്ന് . അദ്ദേഹം ഇല്ല എന്ന് പറഞ്ഞു. ആ നിമിഷം ഞാൻ ഒകെ പറഞ്ഞു‘ പങ്കജ് ധീർ പറഞ്ഞു.
















