തിരുവനന്തപുരം: സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം പുന്നമൂട് സ്കൂളിലായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെയും അധ്യാപികയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളെയാണ് ആശുപത്രിയില്‍ എത്തിച്ചത്. 9 വിദ്യാർഥികള്‍ക്കും ഒരു അധ്യാപികയ്‌ക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ എല്ലാവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ നിന്നും വിദ്യാർഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
റെഡ് കോപ്പ് എന്ന പെപ്പർ സ്പ്രേ ആണ് ഉപയോഗിച്ചതിന്നാൻ വിവരം. മുൻപ് ശ്വാസം മുട്ടല്‍ വരാറുള്ള ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. വിദ്യാർഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
















