Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രം അടച്ചിട്ട് ദേവസ്വം ബോര്‍ഡ്, സ്വന്തമായുള്ള രണ്ടേക്കര്‍ കാണാനില്ല; ഭഗവാന്‍ പുറമ്പോക്ക് ഭൂമിയിലെന്ന് റവന്യൂ രേഖ

സജിചന്ദ്രന്‍ by സജിചന്ദ്രന്‍
Oct 15, 2025, 11:03 am IST
in Kerala, Thiruvananthapuram

പാറശ്ശാല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പാറശ്ശാല ശ്രീ മഹാദേവര്‍ ക്ഷേത്രത്തിന്റെ പഞ്ച ശാന്തിയില്‍പ്പെട്ട അഞ്ച് അമ്പലങ്ങളില്‍ ഉള്‍പ്പെട്ട കാരാളി പൊട്ടക്കുഴി മഹാദേവ ക്ഷേത്രത്തിന്റെയും കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും ഭൂമി അപഹരിക്കപ്പെട്ടു. ക്ഷേത്രങ്ങളില്‍ ഒന്ന് നിലവില്‍ അഞ്ചുസെന്റില്‍ താഴെയും മറ്റൊന്ന് പുറമ്പോക്ക് ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നതായി റവന്യൂ വിഭാഗം പറയുന്നു. അറുപത്തിനാല് സെന്റ് വസ്തു ഉള്ള പൊട്ടക്കുളം ക്ഷേത്രത്തിന്റെ ഭൂമി എവിടെപ്പോയെന്ന ചോദ്യത്തിന് ദേവസ്വം അധികൃതര്‍ക്കും റവന്യൂ ഉദേ്യാഗസ്ഥര്‍ക്കും മറുപടിയില്ല. ക്ഷേത്രത്തിന്റെ വസ്തു തിരിച്ചു പിടിക്കണമെന്ന ഭക്തരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് ചെവിക്കൊണ്ടിട്ടില്ല.

കുടിശ്ശിഖവിള ധര്‍മ്മശാസ്താ ക്ഷേത്രം, വെയിലകം മഹാദേവര്‍ ക്ഷേത്രം, അയ്ങ്കാമം ശിവക്ഷേത്രം, പൊട്ടക്കുളം മഹാദേവര്‍ ക്ഷേത്രം, കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവയാണ് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു കീഴില്‍ വരുന്ന അഞ്ച് ഉപക്ഷേത്രങ്ങള്‍. ഇതില്‍ കാവുംകുളം ക്ഷേത്രത്തിന് മാത്രം ഒരേക്കര്‍ അറുപത് സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഭാഗം കുളത്തിനായി വിട്ടു നല്‍കി. ശേഷിച്ചഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണ്. ക്ഷേത്രത്തിനു തൊട്ടടുത്ത ഇരുപത് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കൈയേറി പട്ടയം പിടിച്ച് കരം തീര്‍ത്തു. ഭക്തജനങ്ങളുടെ പരാതിയില്‍ പത്തു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര ഡപ്യൂട്ടി തഹസീല്‍ദാര്‍ സ്ഥലത്തെത്തി ക്ഷേത്രഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുകയും കയ്യേറ്റം ചെയ്ത ഇരുപത് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കരമടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ദേവസ്വം റവന്യൂ അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.

ക്ഷേത്ര മുറ്റം വരെ കയ്യേറി മരച്ചീനി കൃഷി ചെയ്യുന്ന നിലയിലായിരുന്നു. 2016 ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ച് അടഞ്ഞുകിടന്ന ക്ഷേത്രത്തില്‍ പൂജകള്‍ പുനരാരംഭിക്കുകയും ഉത്സവം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ പിരിവെടുത്ത് ശാന്തിക്കാരന് ശമ്പളം നല്‍കി ആഴ്ചയിലൊരിക്കല്‍ പൂജ നടത്തി വന്നെങ്കിലും വരുമാനമില്ലാത്ത ക്ഷേത്രത്തില്‍ പൂജ നടത്താനാകില്ലെന്ന് ദേവസ്വം തീരുമാന മെടുത്തതോടെ പത്തുവര്‍ഷത്തോളമായി അന്തിത്തിരി പോലും കൊളുത്താനാകാത്ത നിലയില്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്.

എന്നാല്‍ ദേവസ്വം രേഖകളില്‍ കാവുംകുളം ക്ഷേത്രത്തില്‍ പൂജ നടത്തുന്നതായി പറഞ്ഞ് തട്ടിപ്പു നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിത്യപൂജ നടക്കുന്ന പൊട്ടക്കുളം ക്ഷേത്രത്തിന്റെ 64 സെന്റ് ഭൂമി ഡിജിറ്റല്‍ സര്‍വേയിലും കാണാനില്ല. ക്ഷേത്രം നില നില്‍ക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ പുറമ്പോക്ക് ഭൂമിയിലാണെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, റവന്യൂ അധികൃതരുടെയും അനാസ്ഥയില്‍ രണ്ട് ക്ഷേത്രങ്ങള്‍ക്കുമായി ഉണ്ടായിരുന്ന കോടികള്‍ വില വരുന്ന രണ്ടേക്കറിലധികം ഭൂമിയാണ് നഷ്ടപ്പെട്ടതെന്ന് നാട്ടുകാരും ഭക്തജനങ്ങളും പറയുന്നു.

Tags: travancore devaswom boardKarali Pottakuzhi Mahadeva TempleKavumkulam Sri Dharmashasta TemplePancha ShantiParassala Sree Mahadevar Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.