ന്യൂദല്‍ഹി: അമേരിക്കയിലേക്കുള്ള എല്ലാ വിഭാഗം അന്താരാഷ്‌ട്ര തപാല്‍ സേവനങ്ങളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും. യുഎസ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തപാല്‍ ഉരുപ്പടികള്‍ക്ക് നല്‍കിയിരുന്ന ഡി മിനിമസ് ഇളവ് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ആഗസ്ത് 22 മുതല്‍ അമേരിക്കയിലേക്കുള്ള തപാല്‍ സേവനങ്ങള്‍ നേരത്തെ താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു.
പുതിയ ക്രമീകരണമനുസരിച്ച് അമേരിക്കയിലേക്ക് അയക്കുന്ന ഉരുപ്പടികള്‍ക്ക് ബാധകമായ എല്ലാ തീരുവകളും ബുക്കിങ് സമയത്ത് മുന്‍കൂട്ടി ഭാരതത്തില്‍ ഈടാക്കും. തുടര്‍ന്ന്, അംഗീകൃത ഏജന്‍സികള്‍ വഴി തുക നേരിട്ട് സിബിപിക്ക് കൈമാറും.
മുന്‍കൂര്‍ വിതരണ തീരുവ സംവിധാനം (ഡിഡിപി), അംഗീകൃത ഏജന്‍സികളുടെ സേവനങ്ങള്‍ എന്നിവയ്‌ക്ക് തപാല്‍ വകുപ്പ് ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കില്ല. പുതുക്കിയ യുഎസ് ഇറക്കുമതി മാനദണ്ഡങ്ങള്‍ പാലിക്കുമ്പോഴും തപാല്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി കയറ്റുമതിക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ അന്താരാഷ്‌ട്ര വിതരണം ഉറപ്പാക്കുന്നു. താങ്ങാവുന്ന നിരക്കുകള്‍ നിലനിര്‍ത്താനും എംഎസ്എംഇകളെ പിന്തുണയ്‌ക്കാനും തപാല്‍ സംവിധാനം വഴി കയറ്റുമതി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.
അമേരിക്കയിലേക്കുള്ള ഇഎംഎസ്, എയര്‍ പാഴ്സലുകള്‍, രജിസ്റ്റര്‍ ചെയ്ത കത്തുകള്‍, തപാല്‍പ്പൊതികള്‍, ട്രാക്ക് ചെയ്യാവുന്ന തപാല്‍പ്പൊതികള്‍ തുടങ്ങി എല്ലാ വിഭാഗം അന്താരാഷ്‌ട്ര തപാല്‍ സേവനങ്ങളും ഇനിമുതല്‍ ഏതൊരു തപാല്‍ ഓഫീസിലും അന്താരാഷ്‌ട്ര ബിസിനസ് സെന്ററിലും (ഐബിസി) ഡാക് ഘര്‍ നിര്യാത് കേന്ദ്രങ്ങളിലും (ഡിഎന്‍കെ) ംംം.ശിറശമുീേെ.ഴീ്.ശി എന്ന വെബ്സൈറ്റിലെ സെല്‍ഫ്-സര്‍വീസ് പോര്‍ട്ടലിലും ബുക്ക് ചെയ്യാം.












