Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സാമ്പത്തിക ഭദ്രതയുള്ള കരുത്തുറ്റ സമാജത്തെ സൃഷ്ടിക്കണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 08:14 am IST
in News
മാര്‍ഗദര്‍ശക് മണ്ഡല്‍ ധര്‍മരക്ഷാ സംഗമത്തിനു മുന്നോടിയായി എറണാകുളത്ത് സംന്യാസിമാരുടെ നേതൃത്വത്തില്‍ നടത്തിയ ശോഭായാത്ര

മാര്‍ഗദര്‍ശക് മണ്ഡല്‍ ധര്‍മരക്ഷാ സംഗമത്തിനു മുന്നോടിയായി എറണാകുളത്ത് സംന്യാസിമാരുടെ നേതൃത്വത്തില്‍ നടത്തിയ ശോഭായാത്ര

കൊച്ചി: ഉച്ചനീചത്വം സനാതന ധര്‍മത്തിന്റെ ആശയമല്ലെന്ന് മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി. ഭാരതത്തില്‍ എങ്ങനെ അന്ധകാരം വന്നുവെന്ന് ചിന്തിക്കണം. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും സ്വാമി പറഞ്ഞു. ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന ഹിന്ദു മഹാസംഗമത്തില്‍ ധര്‍മ സന്ദേശം നല്കുകയായിരുന്നു സ്വാമി. ഭാരതമാതാ സങ്കല്പം അനാദികാലം മുതലുള്ളതാണ്. അമ്മ അവഹേളിക്കപ്പെടുമ്പോള്‍ സനാതന ധര്‍മം അവഹേളിക്കപ്പെടുകയാണ്.

സാമ്പത്തിക ഭദ്രതയുള്ള കരുത്തുറ്റ സമാജത്തെ സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകണം. സമാജം നിലനില്‍ക്കണമെങ്കില്‍ സാമ്പത്തിക ഭദ്രത അനിവാര്യമാണ്. സമ്പന്നതയിലേക്ക് ഉയരണം, ദരിദ്രരെ സഹായിക്കണം, എന്നാല്‍ ദരിദ്രരാവരുതെന്നും സ്വാമി പറഞ്ഞു. യുവജന ചേതനയെ സ്വാധീനിച്ച് മയക്കി നിര്‍വീര്യരാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ വ്യാപകമാവുന്നുണ്ട്. സംസ്ഥാനാഭിവൃദ്ധിയെ സംബന്ധിച്ച് ദൂരക്കാഴ്ചയില്ലാത്ത ഭരണകൂടം വോട്ടുബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന പ്രീണന പദ്ധതികള്‍ ജനാധിപത്യത്തിന് അപമാനമാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഹൈന്ദവ സമാജം ഈ വെല്ലുവിളികളെ ക്രിയാത്മകമായി പ്രതിരോധിക്കണം. പ്രേമക്കുരുക്കില്‍പ്പെടുത്തി പെണ്‍കുട്ടികളുടെ ജീവിതത്തെ ഹനിക്കുന്ന കുതന്ത്രങ്ങള്‍ക്കെതിരെയും ഹൈന്ദവ ജാഗരണം അടിയന്താവശ്യമാണ്. വിദ്യാര്‍ജനവും ഗവേഷണവും വിശേഷപ്പെട്ട കഴിവുകളുടെ ആവിഷ്‌കാരവും ലഹരിയാവണം. സാമൂഹ്യ സേവന പ്രതിബദ്ധത കൊണ്ട് യുവജന ഉത്സാഹത്തെ ശോഭന ഗതിയില്‍ നയിക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയണമെന്നും സ്വാമികള്‍ ഉദ്‌ബോധിപ്പിച്ചു.

വൈകിട്ട് 5 മണിയോടെ എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് സംന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിലാണ് താളമേള വാദ്യങ്ങളോടെ യാത്ര ആരംഭിച്ചത്. ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് യോഗം നടക്കുന്ന രാജേന്ദ്ര മൈതാനിയിലേക്ക് ആനയിച്ചു. ധര്‍മസന്ദേശ യാത്ര എറണാകുളം ജില്ലാ സ്വാഗതസംഘം ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ (വേണു) അധ്യക്ഷനായ യോഗത്തില്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ദീപപ്രോജ്വലനം നിര്‍വഹിച്ചു.

മാര്‍ഗദര്‍ശക് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ആമുഖഭാഷണവും, സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നിര്‍വഹിച്ചു. സ്വാമി അധ്യാത്മാനന്ദ സരസ്വതി ധര്‍മപ്രതിജ്ഞയും, സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും, സ്വാമി അനഘാമൃതാനന്ദപുരി കൃതഞ്ജതയും രേഖപ്പെടുത്തി. ധര്‍മസന്ദേശ യാത്രയില്‍ ഭാഗമായി സ്വാമി അയ്യപ്പദാസ്, സ്വാമി വേദാമൃതാനന്ദ സരസ്വതി, സ്വാമിനി വിഷ്ണു പ്രിയാനന്ദ സരസ്വതി, സ്വാമി ശാരദാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി പ്രണവാനന്ദ സരസ്വതി, സ്വാമി രാജാനന്ദ സരസ്വതി, സ്വാമി ഭാസ്‌കരാനന്ദ സരസ്വതി, സ്വാമി നിത്യസായീശ്വരാനന്ദ സരസ്വതി, സ്വാമി ഗുരുപ്രസാനന്ദ സരസ്വതി, സ്വാമി കൈലാസാനന്ദ സരസ്വതി, സ്വാമി മംഗളാനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമിനി പൂജാനന്ദപുരി, സ്വാമിനി മീരാനന്ദ പുരി, സ്വാമി യോഗാനന്ദ പുരി, സ്വാമി മണികണ്ഠ സരസ്വതി, സ്വാമി പ്രണവ സ്വരൂപാനന്ദ, സ്വാമിനി ശിവപ്രിയാനന്ദ സരസ്വതി, സ്വാമി ശിവധര്‍മാനന്ദ സരസ്വതി, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുത്തു. ധര്‍മസന്ദേശ യാത്ര ഇന്ന് ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും.

Tags: Swami Chidanandapuriധര്‍മസന്ദേശ യാത്രമാര്‍ഗദര്‍ശക മണ്ഡല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

Kerala

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

ആലുവ വെളിയത്ത്‌നാട് തന്ത്രവിദ്യാപീഠത്തില്‍ മാധവ്ജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്ഷേത്രീയ വേദ സമ്മേളനത്തിന്റെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കുന്നു.
Kerala

ധാര്‍മിക ജീവിതത്തിലൂടെ മാത്രമെ പുരോഗതി കൈവരിക്കാനാകൂ: സ്വാമി ചിദാനന്ദപുരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.