കണ്ണൂര്‍: ചെമ്പന്തൊട്ടിയില്‍ മിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളായ ആസാം സ്വദേശികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളുടെ നില ഗുരുതരം.ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേര്‍ക്ക് മിന്നലേറ്റു.എക്കാപറമ്പില്‍ കെട്ടിട നിര്‍മാണത്തിനിടെയാണ് സംഭവം. കിഴിശേരി സ്വദേശികളായ സിറാജുദ്ദീന്‍, അബ്ദുള്‍ റഫീഖ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇതില്‍ സിറാജുദ്ദീന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുള്‍ റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
















