മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറാണെന്നും സംഘടനാ നേതാവാണെന്നും തെറ്റിദ്ധരിപ്പിച്ച് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് അറസ്റ്റിലായത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും വീട്ടുകാരോട് സംസാരിച്ചിട്ടുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കാനും മറ്റിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാനും ഇയാള്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി ആദ്യം വീട്ടുകാരോട് കാര്യം പറയുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.
















