കാബൂൾ: അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കാണ് അഫ്ഗാൻ അധികൃതർ പ്രവേശനം നിഷേധിച്ചത് . തുടർച്ചയായ ദിവസങ്ങളിൽ മൂന്ന് തവണ ഇവരുടെ വിസ അപേക്ഷകൾ നിരസിച്ചു.
പാകിസ്ഥാൻ അടുത്തിടെ അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതും പക്തിക പ്രവിശ്യയിലെ സിവിലിയൻ പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളുമാണ് ഈ തീരുമാനത്തിന് പ്രധാന കാരണമെന്ന് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാട്ടി. തങ്ങളുടെ പൗരന്മാർ ആക്രമണത്തിനിരയാകുമ്പോൾ ഒരു പാകിസ്ഥാൻ പ്രതിനിധി സംഘത്തെയും കാബൂൾ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു
ഇത് വെറും നയതന്ത്ര അപമാനമല്ല, മറിച്ച് അഫ്ഗാൻ പരമാധികാരം സംരക്ഷിക്കുന്നതിനും പാകിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിനുമുള്ള സൂചനയാണെന്നാണ് റിപ്പോർട്ടുകൾ. .
















