തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള വിവാദത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്പന്‍ഡ് ചെയ്തു.ചൊവ്വാഴ്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം . പ്രതി പട്ടികയില്‍ സുനില്‍ കുമാറിന്റെ പേരും വന്നതോടെയാണ് നടപടി.
നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു. സുനില്‍ കുമാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു
ഇപ്പോഴും സര്‍വീസില്‍ ഉളള രണ്ട് പേരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നത്.മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടതുണ്ടെങ്കില്‍ വിശദ ചര്‍ച്ച വേണമെന്നാണ് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തിയത്.
പ്രതിപ്പട്ടികയില്‍ ഉളള വിരമിച്ച ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തണം. ഇതിന് ശേഷം ബാക്കിയുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.അതേസമയം ബോര്‍ഡ് യോഗത്തിനിടെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി.ഔദ്യോഗികമായി അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഇത്.
















