മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ നക്സലൈറ്റ് നേതാവ് എൻഐഎയുടെ പിടിയിലായി. സഹൻ ടുടി എന്നയാളാണ് പിടിയിലായത്. ജാർഖണ്ഡിൽ പൊലീസുകാരെ കൊന്നശേഷമാണ് ഇയാൾ മൂന്നാറിലേക്ക് കടന്നത്. അന്യസംസ്ഥാന തൊഴിലാളി എന്ന വ്യാജേനയാണ് ഇയാൾ മൂന്നാറിൽ കഴിഞ്ഞത്.
2021 ൽ ഐ.ഇ.ഡി ബോംബുകൾ ഉപയോഗിച്ച് മൂന്ന് പോലീസുകാരെയാണ് നക്സലൈറ്റുകൾ കൊലപ്പെടുത്തിയത്. ജാർഖണ്ഡിൽ നിന്ന് മുങ്ങിയ സഹൻ ഒന്നര വർഷം മുൻപാണ് മൂന്നാറിലെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നാണ് ഇയാളെ പിടിയിലായത്.
















