പത്തനംതിട്ട: റാന്നിയില്‍ വാന്‍ ഡ്രൈവറെ മര്‍ദിച്ച പൊലിസ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ റാഫി മീരക്കെതിരെയാണ് കേസ്.
വാനിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നപ്പോഴാണ് മുനീര്‍ മുഹമ്മദിന് മര്‍ദ്ദമേറ്റത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.
ഈ മാസം നാലിനാണ് കേസിനാധാരമായ സംഭവം.ഹോട്ടലില്‍ ഐസ്‌ക്രീം ഇറക്കാന്‍ എത്തിയതായിരുന്നു വാന്‍ ഡ്രൈവര്‍. പൊലീസ് ഡ്രൈവറുടെ വീടിന് സമീപമുളള ഹോട്ടലിന്റെ നടത്തിപ്പുകാരോട് പൊലീസ് ഡ്രൈവര്‍ക്ക് വിരോധമുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് ഡ്രൈവറുടെ ഭാര്യയും കേസില്‍ പ്രതിയാണ്.
















