കൊച്ചി : തീരദേശ നിയന്ത്രണ മേഖലകളില്‍(സി ആര്‍ ഇസഡ്) അനധികൃത നിര്‍മാണങ്ങള്‍ പാടില്ലെന്നും കൃത്യമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി. കണ്ണൂരിലെ കണ്ടല്‍കാടുകള്‍ നശിപ്പിച്ചത് ഗുരുതര സ്വഭാവമുള്ള കുറ്റമാണെന്ന് കോടതി പറഞ്ഞു.കോടതി നിര്‍ദേശമുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ സംരക്ഷണ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
കണ്ണൂരില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ചതിനെതിരെ ഉളള ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
കണ്ണൂരില്‍ രണ്ട് സ്വകാര്യ വ്യക്തികള്‍ കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിച്ച് റിസോര്‍ട്ട് പണിയുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തിയത്. തീരദേശ നിയന്ത്രണ മേഖലകളില്‍ അല്ലെങ്കില്‍ സി ആര്‍ എസ് എഫ് മേഖലകളിലോ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കൃത്യമായിട്ടുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകണം. അത്തരം മേഖലകളില്‍ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല മറ്റു കാര്യങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
















