കോഴിക്കോട് : ബാലുശേരിയില്‍ അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സുനില്‍ ഒറോണ്‍, ഘനശ്യാം ഓറോണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ഝാര്‍ഖണ്ഡ് സ്വദേശി പരമേശ്വറിനൊപ്പം താമസിക്കുന്നവരാണ് പിടിയിലായത്.
നേരത്തെ കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.
പരമേശ്വറുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇരുവരും ചേര്‍ന്ന് പരമേശ്വറിന്റെ നെഞ്ചില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. കുത്താന്‍ ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തു.
















