പത്തനംതിട്ട: സ്ഥലം എഴുതി വാങ്ങാന്‍ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ അറസ്റ്റിലായി.മകന്‍ ജോറി വര്‍ഗീസിനെ അടൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
അടൂര്‍ പള്ളിക്കല്‍ സ്വദേശിനി ലിസിയെയാണ് മകനും മരുമകളും തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്.സ്വത്ത് തര്‍ക്കം നേരത്തേ ഉണ്ടായിരുന്നു.
ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്വത്ത് എഴുതി നല്‍കാമെന്ന് ലിസി അറിയിച്ചു. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന ഇളയമകന്‍ പൊലീസിനെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ അടൂര്‍ പൊലീസ് സ്ഥലത്തെത്തി ജോറി വര്‍ഗീസിനെ പിടികൂടുകയുമായിരുന്നു.
















