തിരുവനന്തപുരം: മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അപ്പീല്‍.
സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ചിനെയാണ് സമീപിച്ചിരിക്കുന്നത്.അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനാണ് നോട്ടീസ് അയച്ചത്.കേസ് ഡിസംബര്‍ മൂന്നിന് പരിഗണിക്കും.
















