Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊല്ലത്ത് കാഷ്യു കോണ്‍ക്ലേവ് തട്ടിപ്പ്; തൊഴില്‍ പോയ സ്ത്രീകള്‍ രണ്ടര ലക്ഷം, പൂട്ടിയത് അഞ്ഞൂറിലധികം ഫാക്ടറികള്‍

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Oct 13, 2025, 03:09 pm IST
in Kerala

കൊല്ലം: തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ആസന്നമായതോടെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മറവില്‍ കാഷ്യു കോണ്‍ക്ലേവ് എന്ന തട്ടിപ്പുമായി പിണറായി സര്‍ക്കാര്‍.
കശുവണ്ടി മേഖലയില്‍ സംഭവിച്ച സമ്പൂര്‍ണ തകര്‍ച്ചയെ മറച്ചുവച്ച് വ്യവസായികളുടെയും തൊഴിലാളികളുടെയും കണ്ണില്‍ പൊടിയിടാനായാണ് കാഷ്യു കോണ്‍ക്ലേവ് നാളെ സംഘടിപ്പിക്കുന്നത്.

ആശ്രാമം ശ്രീനാരായണ സമുച്ചയത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വ്യവസായ വകുപ്പിന്റെ പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹാള്‍ നിറയ്‌ക്കാനും പരിപാടി വിജയിപ്പിക്കാനുമായി അണികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദേശം സിപിഎം നല്‍കിക്കഴിഞ്ഞു. ഭരണത്തിലെത്തി ഒമ്പതുവര്‍ഷമായിട്ടും സംഘടിപ്പിക്കാത്ത പരിപാടിയാണ് ഒന്നരക്കോടിയിലേറെ രൂപ ചെലവില്‍ ധൃതിപിടിച്ച് നടപ്പാക്കുന്നത്.

കശുവണ്ടി മേഖലയുടെ അവസ്ഥ ദയനീയമായി തുടരുമ്പോഴും പൊങ്ങച്ചത്തിന് കുറവില്ലാത്തതും ചൂണ്ടിക്കാണിക്കപ്പെടുന്നു. 600 ഫാക്ടറികളും മൂന്നര ലക്ഷത്തിലധികം തൊഴിലാളികളും പണിയെടുത്തിരുന്ന പരമ്പരാഗത വ്യവസായ മേഖലയാണിത്. യുഡിഎഫ് കാലത്തെ കുറ്റങ്ങളും കുറവുകളും വ്യാപകമായി പ്രചരിപ്പിച്ചും കോണ്‍ഗ്രസിലെയും ഐഎന്‍ടിയുസിയിലെയും തമ്മിലടി മുതലെടുത്തുമാണ് ഇടതുപക്ഷം കശുവണ്ടിതൊഴിലാളികളുടെ വോട്ടുകള്‍ നേടിയത്. ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇടതുപക്ഷം തൊഴിലാളികളെ കബളിപ്പിച്ചത്.

ഇപ്പോള്‍ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളായ കാപ്പക്‌സിന്റെയും കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കീഴിലുള്ള നാല്‍പതോളം ഫാക്ടറികള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ചുരുക്കം ചില മുതലാളിമാര്‍ മാത്രമാണ് നഷ്ടം സഹിച്ചും കശുവണ്ടി ഫാക്ടറികള്‍ നടത്തുന്നത്. ബാക്കിയുള്ളവരെല്ലാം കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഫാക്ടറികളുടെ പ്രവര്‍ത്തനം മാറ്റി. 90 ശതമാനം കശുവണ്ടി ഫാക്ടറികളും അടഞ്ഞുപോയി. ഇതിലൂടെ രണ്ടര ലക്ഷത്തിലധികം സ്ത്രീകളാണ് തൊഴില്‍രഹിതരായത്.

പാര്‍ട്ടിക്കാരോ അനുഭാവികളോ ആയ സ്ത്രീകളെ മാത്രമാണ് ഇടതുപക്ഷ നേതാക്കള്‍ തൊഴിലാളികളായി ഫാക്ടറികളില്‍ ഇപ്പോള്‍ ജോലിക്ക് കയറ്റുന്നത്. വര്‍ഷാവര്‍ഷം മുന്നൂറ് പേര്‍ക്ക് ജോലി കൊടുക്കുന്നുണ്ടെന്ന അവകാശവാദവും എല്‍ഡിഎഫ് നേതാക്കള്‍ ഉയര്‍ത്തുന്നു.

കേരളത്തില്‍ പ്രോസസ് ചെയ്യുന്ന കശുവണ്ടിയുടെ 90 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി ഉപയോഗിച്ചാണ്. ചുട്ട് തല്ലിയെടുക്കുന്ന പരിപ്പിന്റെ രുചിയും ഗുണനിലവാരവും മറ്റുള്ളവയേക്കാള്‍ മെച്ചമായതിനാലാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കേരളത്തിലെ പരിപ്പിന് ഡിമാന്‍ഡ് വര്‍ധിച്ചത്. പുതിയ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പെക്സിന്റെയും ഉല്‍പന്നങ്ങള്‍ കെ സ്റ്റോര്‍ വഴിയും റേഷന്‍കടകള്‍ വഴിയും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ധാരണാപത്രം കോണ്‍ക്ലേവില്‍ ഒപ്പുവയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മന്ത്രിമാരായ പി. രാജീവ്, ചിഞ്ചുറാണി, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍. അനില്‍, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 11.30 മുതല്‍ രണ്ട് സെഷനുകളിലായി വിദഗ്ധരും തൊഴിലാളി പ്രതിനിധികളും വ്യവസായികളും പങ്കെടുക്കുന്ന ചര്‍ച്ചകളും സംഘടിപ്പിക്കും.

Tags: Pinarayi GovernmentAssembly electionsLocal Body ElectionsCashew ConclaveCashew Development CorporationCashew sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.