രാശിപ്രകാരം ഏറ്റവും കൂടുതല്‍ കാലം നമ്മുടെ രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. അതുകൊണ്ട് തന്നെ ദോഷങ്ങള്‍ നമ്മളില്‍ കുറച്ച് കൂടുതല്‍ കാലം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശനിദോഷം മാറുന്നതിനായി പല വിധത്തിലുള്ള വഴിപാടുകളും ക്ഷേത്ര ദര്‍ശനങ്ങളും നമ്മളില്‍ പലരും നടത്താറുണ്ട്. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും ശനി ദോഷം ബാധിച്ചാല്‍ അതെങ്ങനെ അവരുടെ ജീവിതത്തെ ബാധിക്കുന്നു എന്നറിയേണ്ടതുണ്ട്.
ശനിയുടെ ദേവന്‍ ധര്‍മശാസ്താവാണ്. ധര്‍മശാസ്താവിനെ മനസ്സറിഞ്ഞ് ധ്യാനിക്കുകയാണ് ശനി ദോഷം മാറാനുള്ള പ്രതിവിധി. ധര്‍മശാസ്താവിന് നീരാഞ്ജനം വഴിപാട് നടത്തുന്നത് ശനിദോഷ നിവാരണത്തിന് നല്ലതാണ്. ശനിദോഷം ഓരോ രാശിക്കാരേയും എങ്ങനെയെല്ലാം ബാധിക്കും എന്ന് നോക്കാം. മന:പ്രയാസം, ദുരിതം, ദു:ഖം എന്നിവയെല്ലാം ശനിയുടെ ദോഷഫലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ശനി പൂര്‍ണമായും പാപഗ്രഹമല്ല. ചില ഗ്രഹങ്ങളോടൊപ്പം ചേരുമ്പോള്‍ അത് ഗുണവും നല്‍കുന്നുണ്ട്.
ശനി ദോഷം മാറാൻ ശാസ്താവിനെ ഭജിക്കാം. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാൻ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത് ദോഷമകറ്റുമെന്നാണ് വിശ്വാസം. ഒരിക്കലൂണോ പൂർണമായ ഉപവാസമോ തിരഞ്ഞെടുക്കാം. നീരാഞ്ജനമാണ് ശനി ദോഷശാന്തിക്കായി അയ്യപ്പക്ഷേത്രങ്ങളിൽ ശനിയാഴ്ചകളിൽ നടത്താറുള്ള പ്രധാന വഴിപാട്. വിവാഹിതർ ശനി ദോഷ പരിഹാരത്തിനായി ക്ഷേത്രദർശനം നടത്തുന്നത് പങ്കാളിയോടൊപ്പമായാൽ കൂടുതൽ നല്ലത്.
തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാർ ശനി ദശാകാലത്ത് ശാസ്താ ക്ഷേത്രദർശനം നടത്തുകയും യഥാശക്തി വഴിപാടുകൾ നടത്തുന്നതും ഉത്തമമാണ്. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളുടെ അധിപൻ ശനി ആകയാൽ എല്ലാ ദശാകാലങ്ങളിലും ശുഭഫലങ്ങൾക്കായി ശാസ്താ ക്ഷേത്ര ദർശനം നടത്താം.















