തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ നടത്തിയ യുവമോർച്ചയുടെ സെക്രട്ടേറിയറ്റിലേക്കുള്ള യുവജന പ്രതിഷേധത്തിന് നേരെ പോലീസ് നരനായാട്ട്. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസും പ്രവർത്തകരും തമ്മിൽ ഉന്തം തള്ളുമുണ്ടായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർക്കെതിരെ അഞ്ച് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പിന്തിരിഞ്ഞ് പോകാതെ നിന്ന പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു.
















