വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം 5ന് ആരംഭിക്കും. നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കടലിലെ ന ിര്‍മാണ പ്രവര്‍ത്തനത്തിന് ശക്തിപകരാനായി ബാര്‍ജുകളായ എം.വി.മര്‍ജാന്‍ , എം.വി. നൗട്ടി 2 എന്നിവ ഇന്നലെ വിഴിഞ്ഞത്തെ മാരിടൈം ബോര്‍ഡിന്റെ തുറമുഖത്ത് തങ്കുരമിട്ടു.
മഹാരാഷ്‌ട്രയിലെ വേലാപ്പൂരില്‍ നിന്ന് സാങ്കേതിക വിദഗ്ദരായ ആറ് തൊഴിലാളികളുമായാണ് ഇതിന്റെ വരവ്. വിഴിഞ്ഞത്ത് അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ടിരിക്കുന്ന ബാര്‍ബി 9 ന്റെ പണികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. 2028 ഡിസംബറില്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വികസനങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിക്കുന്ന പതിനായിരം മുതല്‍ പതിനയ്യായിരം കോടി രൂപ വരെയുള്ള ചിലവ് അദാനി പോര്‍ട്ട് വഹിക്കും.
പിപിപി മോഡലില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 1200 മീറ്റര്‍ ബര്‍ത്ത്, ഒരു കിലോമീറ്റര്‍ പുലിമുട്ട്, കണ്ടെയ്‌നര്‍ യാര്‍ഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കടല്‍ നികത്തി 77.17 സെക്ടര്‍ ഭൂമിയുണ്ടാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ പാതയിലാകും.
വര്‍ഷം 40 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. 2024 ജൂലൈ 11 ന് പ്രവര്‍ത്തനം ആരംഭിച്ച തുറമുഖത്ത് 525 ചരക്ക് കപ്പലുകള്‍ എത്തി ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. ചുരുങ്ങിയ കാലയളവിനുള്ളില്‍ 11.5 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ പ്രമുഖ പോര്‍ട്ടുകളെയും പിന്തള്ളി മുന്നേറ്റം തുടരുകയാണ്.
രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം കഴിയുന്നതോടെ പുലിമുട്ടിന് തുടക്ക മാറും. ഒരുകിലോമീറ്റര്‍ കൂടി ദൂരത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന്ഏകദേശം അന്‍പത് ലക്ഷത്തോളം ടണ്‍ കരിങ്കല്ല് വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ടണ്‍ കണക്കിന് കല്ല് തുറമുഖത്ത് ഇതിനകം ശേഖരിച്ചു. സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ ക്വാറികളില്‍ നിന്ന് കൂടുതല്‍ കല്ല് എത്തിച്ച് അധികൃതര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പുലിമുട്ട് പൂര്‍ത്തിയാക്കുമെന്ന വിശ്വാസത്തിലാണ്.
















