കൊച്ചി : വടക്കന്‍ പറവൂരില്‍ മൂന്നര വയസുള്ള കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു.കളിച്ചുകൊണ്ടിരുന്ന നിഹാര എന്ന കുട്ടിയുടെ ചെവിയില്‍ തെരുവ് നായ കടിച്ചു.
കുട്ടിയുടെ ഏകദേശം ഒരു ഇഞ്ചോളം ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. ഈ ഭാഗം ഭാഗികമായി അടര്‍ന്നുപോയി.
ഞായാറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. മൂന്ന് തെരുവ് നായകള്‍ കൂട്ടമായി ചാടിയെത്തിയതില്‍ ഒരെണ്ണമാണ് കുട്ടിയെ ആക്രമിച്ചത്. ഉടന്‍ തന്നെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിദഗ്ധ ചികിത്സയ്‌ക്കായി കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ചെവിയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് പേവിഷബാധ പ്രതിരോധത്തിനായി അഞ്ച് ഇന്‍ജക്ഷനുകള്‍ നല്‍കി.കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സ പുരോഗമിക്കുകയാണ്. നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയതോടെ പേവിഷബാധ സംശയം ശക്തമായി. നായയുടെ ശരീരം പരിശോധനയ്‌ക്കായി അയക്കുമെന്ന് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.
















