ചെന്നൈ: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ ഒരു ട്രെയിനും എസ്എംവിടി ബെംഗളൂരു-കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്പെഷ്യല്‍ ട്രെയിനുകളുമാണ് സര്‍വീസ് ലഭ്യമാക്കിയത്.
മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂര്‍-പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ബെംഗളൂരു-കൊല്ലം സര്‍വീസുകള്‍:
06567 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 21 രാത്രി 11 മണിക്ക് ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേ ദിവസം ഉച്ചക്ക് 12.55ന് കൊല്ലത്ത് എത്തും.
06568 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 22 വൈകീട്ട് 5 മണിക്ക് കൊല്ലത്തു നിന്നു പുറപ്പെടും. പിറ്റേ ദിവസം രാവിലെ 9.45ന് ബെംഗളൂരുവിലെ കന്റോണ്മെന്റില് എത്തിച്ചേരും.
06561 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 16 വൈകീട്ട് 3 മണിക്ക് പുറപ്പെടും, പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും.
06562 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 17 രാവിലെ 10.45ന് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേ ദിവസം പുലര്‍ച്ചെ 3.30ന് ബെംഗളൂരുവിലെ കന്റോണ്മെന്റില് എത്തും.
സ്റ്റേഷനുകള്‍:
പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. റിസര്‍വേഷന്‍ ഒക്ടോബര്‍ 13 രാവിലെ എട്ട് മണിക്ക് ആരംഭിക്കും.
തിരുവനന്തപുരം – ചെന്നൈ സ്പെഷ്യല്‍:
06108 തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സ്പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 21 വൈകീട്ട് 5.10ന് പുറപ്പെടും, പിറ്റേ ദിവസം രാവിലെ 11 മണിക്ക് ചെന്നൈ എഗ്മോറില്‍ എത്തും.
06107 ചെന്നൈ എഗ്മോര്‍-തിരുവനന്തപുരo നോര്‍ത്ത് സ്പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 22 ഉച്ചക്ക് 1.25ന് പുറപ്പെടും, പിറ്റേ ദിവസം രാവിലെ 8 മണിക്ക് എത്തിച്ചേരും.
മധ്യസ്ഥ സ്റ്റേഷനുകള്‍:
വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
മംഗളൂരു-ചെന്നൈ സ്പെഷ്യല്‍:
06002 മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ സ്പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 21 വൈകീട്ട് 4.35ന് മംഗളൂരുവിൽ നിന്നു പുറപ്പെടും, പിറ്റേ ദിവസം രാവിലെ 10.15ന് ചെന്നൈ സെൻട്രലിൽ എത്തും.
സ്റ്റോപ്പുകൾ: കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, മാഹി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകൾ ഉണ്ടാകും.
ദീപാവലി ആഘോഷങ്ങളോടനുബന്ധമായ യാത്രക്കാർക്ക് സൗകര്യമുള്ളതിനായി റെയില്‍വേ അധികൃതർ ഈ സ്പെഷ്യല്‍ ട്രെയിനുകൾ സർവ്വീസിൽ ഉൾപ്പെടുത്തി












