തിരുവനന്തപുരം: ആഡംബര കാറിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ മകനെ കമ്പി പാര കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛന്‍ പിടിയില്‍. വഞ്ചിയൂര്‍ സ്വദേശി വിനോദ് ആണ് പിടിയിലായത്.
മകന്റെ തലയ്‌ക്കടിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. വഞ്ചിയൂര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ പത്താം തീയതിയായണ് കേസിനാധാരമായ സംഭവം.
ആഢംബര കാര്‍ വേണമെന്ന ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആഢംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ തര്‍ക്കം പതിവായിരുന്നു.ഇത്തരത്തില്‍ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് മകന്‍ അച്ഛനെ ആക്രമിച്ചത്.പ്രകോപിതനായ അച്ഛന്‍ കമ്പിപ്പാര കൊണ്ട് മകനെ തിരിച്ച് ആക്രമിച്ചു. മകന്‍ ഹൃത്വിക്കിന് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റു.ഇയാള്‍ നിലവില്‍ ചികിത്സയിലാണ്.
















