പാലക്കാട് : കള്ള് ഷാപ്പില്‍ വിദേശ മദ്യം കുടിക്കാന്‍ അനുവദിക്കാത്തതിന് ഷാപ്പിലെ ജീവനക്കാരനെ അടിച്ച് കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറയിലെ വിദേശ മദ്യ വില്പനശാലയ്‌ക്ക് സമീപം കള്ള് ഷാപ്പില്‍വെച്ചാണ് സംഭവം.
താത്കാലിക തൊഴിലാളി മുണ്ടൂര്‍ പന്നമല എന്‍.രമേഷ് (50) ആണ് മരിച്ചത്. ഈ ഷാപ്പിലെ തന്നെ ജീവനക്കാരനായിരുന്ന ചള്ളപ്പാത ശാഹുല്‍ മീരാന്‍ (38) ആണ് രമേശിനെ കൊല ചെയ്തത്.ഇയാളെ പൊലീസ് പിടികൂടി. കഴിഞ്ഞ രാത്രിയാണ് സംഭവം.
മദ്യപിക്കാന്‍ ഒരുങ്ങിയ ശാഹുല്‍ മീരാനെ രമേശ് തടഞ്ഞതാണ് പ്രകോപന കാരണം.ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് രാത്രി എട്ടര മണിയോടെ ഷാപ്പ് പൂട്ടിയിറങ്ങിയ രമേശിനെ പ്രതി തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. നെഞ്ചില്‍ ചവിട്ടേറ്റ രമേശ് ആന്തരിക രക്തസ്രാവം മൂലമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
















