കോട്ടയം: വൃദ്ധയായ അമ്മയെ ആക്രമിക്കുകയും അതു തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ചവുട്ടി വീഴ്‌ത്തുകയും ചെയ്ത മകന്‍ അറസ്റ്റില്‍. തലയോലപറമ്പ് വടകര വലിയവീട്ടില്‍ തങ്കമ്മയെ (80) ആണ് മകന്‍ മുരുകന്‍ (54) ആക്രമിച്ചത്. അതു തടയാന്‍ ശ്രമിച്ച തലയോലപറമ്പ് സ്റ്റേഷനിലെ എസ് ഐ പി.പി.സുദര്‍ശന് ചവിട്ടേറ്റ് വീണ് വലതുകൈത്തണ്ടയ്‌ക്ക് പരിക്കേറ്റു.
മകന്‍ മര്‍ദ്ദിക്കുന്നുവെന്ന് തങ്കമ്മ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്‌ക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ എസ്‌ഐ സുദര്‍ശനനും എഎസ്‌ഐ രാജേഷും ഇവരുടെ വീട്ടിലെത്തി. അവിടെ തങ്കമ്മയെ മുരുകന്‍ മര്‍ദ്ദിക്കുന്നതാണ് കണ്ടത്. തടയാന്‍ ശ്രമിച്ചതോടെ മുരുകന്‍ അസഭ്യം പറയുകയും തന്റെ യൂണിഫോമിലെ ഫ്‌ളാപ്പ് വലിച്ചു കീറുകയും ചെയ്തുവെന്ന് എസ്. ഐ പറഞ്ഞു. കൈ തട്ടിമാറ്റുന്നതിനിടയില്‍ മുരുകന്‍ എസ്‌ഐ യെ ചവിട്ടി വീഴ്‌ത്തി. കൂടുതല്‍ പോലീസ് സംഘമെത്തിയാണ് പ്രതിയെ കീഴടക്കിയത്.
സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് എസ്. ഐ സുദര്‍ശനന്‍. കൈയിലെ അസ്ഥിയ്‌ക്ക് പൊട്ടലുണ്ട്.
















