ബെംഗളൂരു: ആളിലാത്ത വീട്ടില്‍ നിന്നും 47 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് അതില്‍ ഒരു ഭാഗം കാമുകിക്ക് നല്‍കിയ കേസില്‍ യുവാവിനെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു.
ഗാട്ടിഹള്ളിയിലെ ശ്രേയസ് (27) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 14നാണ് ആളിലാത്ത വീട്ടില്‍ നിന്നും പ്രതി സ്വര്‍ണവും പണവും മോഷ്ട്ടിച്ചത്. അന്വേഷണത്തിനൊടുവില്‍ പോലീസ് ഗാട്ടിഹള്ളിയിലെ വീട്ടില്‍ വെച്ച് ശ്രേയസിനെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍, സ്വര്‍ണം പണയം വച്ചതായും പണം ഒരു ധനകാര്യ കമ്പനിയിലും ബാങ്കിലും സൂക്ഷിച്ചതായും പകുതി ബന്നാര്‍ഘട്ടയിലുള്ള തന്റെ കാമുകിക്ക് നല്‍കിയതായും പ്രതി സമ്മതിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 416 ഗ്രാം ആഭരണങ്ങളും 3.46 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
















