Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഴകായി അന്യന്‍പാറ….. രണ്ടക്ക രണ്ടക്ക രണ്ടക്ക… എന്ന ഒറ്റപ്പാട്ടിന്റെ ദൃശ്യവശ്യതയില്‍ പോയ ജനം ഒഴുകുകയാണ് ഈ പാറക്കൂട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 04:31 pm IST
in Varadyam, Entertainment

കരവാളൂര്‍ ബി. പ്രമോദ് കുമാര്‍

രണ്ടക്ക രണ്ടക്ക രണ്ടക്ക… എന്ന ഒറ്റപ്പാട്ടിന്റെ ദൃശ്യവശ്യതയില്‍ പോയ ഇരുപതാണ്ടായി ജനം ഒഴുകുകയാണ് ഈ പാറക്കൂട്ടത്തിലേക്ക്… തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമും നായിക സദയും ആടിപ്പാടിയ അന്യനിലെ ഹരം കൊള്ളിക്കുന്ന പാട്ടിന്റെ പശ്ചാത്തലമായി മാറിയത് അന്യന്‍പാറയെന്ന് പില്‍ക്കാലത്ത് പേരുകേട്ട ഈ പ്രദേശമാണ്. തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള സുന്ദരമായ സുന്ദരപാണ്ഡ്യ പുരത്തിന്റെ അഴകിരട്ടിപ്പിക്കുന്നുണ്ട് അന്യന്‍ പാറ. തമിഴില്‍ മാത്രമല്ല, രാജ്യത്തൊട്ടാകെയുള്ള സിനിമകളില്‍ ഗാനചിത്രീകരണത്തിന് ഇഷ്ട ലൊക്കേഷനാണ് സൂര്യകാന്തിപ്പാടങ്ങള്‍ നിറഞ്ഞ സുന്ദരപാണ്ഡ്യപുരം.

വിശാലമായ വയലേലകള്‍, ആമ്പല്‍ക്കുളം, കൂറ്റന്‍ കാറ്റാടികള്‍… പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങള്‍, ഏക്കറുകളോളം പൂപ്പാടങ്ങള്‍… അതിനെല്ലാമപ്പുറം തനി നാട്ടിന്‍പുറം. ഇതിനകം നൂറോളം സിനിമകളില്‍ ഇടം പിടിച്ചതുമൂലം വിഐപി നാട്ടിന്‍പുറം എന്നും പറയാം.

സുന്ദരപാണ്ഡ്യപുരത്തെ പാടശേഖരത്തിന് നടുവിലെ പാറക്കൂട്ടമാണ് ഹിറ്റ് മേക്കര്‍ ഷങ്കറിന്റെ അന്യനിലൂടെ ലോകപ്രശസ്തമായത്. പഴയ മുന്‍നിര തമിഴ് നായകരുടെ ഛായാചിത്രങ്ങള്‍ വരച്ചിട്ട ആ പാറക്കൂട്ടത്തിലാണ് വിക്രമും സദയും നൂറോളം വരുന്ന നര്‍ത്തകരും തകര്‍ത്താടിയത്. അന്നേവരെ പുലിയൂര്‍ പാറയായിരുന്ന ഈ പ്രദേശം അതോടെ അന്യന്‍ പാറയായി.

2003ല്‍ തുടങ്ങി 2004 മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും അന്യന്റെ റിലീസിങ് പിന്നെയും വൈകി. നിരവധി ഹിറ്റ് ഗാനങ്ങളാണ് അതിലുണ്ടായിരുന്നത്. ഗാന ചിത്രീകരണം തെങ്കാശി, ഹൈദരാബാദ്, തഞ്ചാവൂര്‍, വില്ലുപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്. 2005 ജൂണ്‍ 17ന് സിനിമ റിലീസ് ചെയ്തു. ഒരേ സമയം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പുറമെ വിദേശങ്ങളിലും. മുന്നണിയിലും പിന്നണിയിലും നിരവധി മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ആ വര്‍ഷം എട്ട് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളാണ് അന്യന്‍ വാരിക്കൂട്ടിയത്. സ്പെഷ്യല്‍ ഇഫക്ടും ദേശീയ ശ്രദ്ധയില്‍ എത്തി.

ഗ്രാമഭംഗി ചിത്രീകരിക്കാന്‍ മലയാളത്തിലെ പ്രിയദര്‍ശനെ പോലെ ഏറെ ശ്രദ്ധ വയ്‌ക്കുന്ന സംവിധായകനാണ് ഷങ്കറുമെന്നത് അന്യനിലും തെളിയിച്ചിട്ടുണ്ട്. ഛായാഗ്രഹണ രംഗത്ത് ഏറെ പ്രശസ്തരായ രവിചന്ദ്രനും വി. മണികണ്ഠനും പങ്കാളികളായി. തന്റെ ജീവിതത്തിലെ തുടക്കകാലത്ത് നേരിട്ട തിക്താനുഭവങ്ങള്‍ ആണ് ഈ കഥയ്‌ക്ക് പിന്നില്‍ എന്ന് സംവിധായകന്‍ ഷങ്കര്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.

സിനിമ റിലീസ് ചെയ്ത് 20 വര്‍ഷം പിന്നിടുമ്പോഴും സുന്ദരപാണ്ഡ്യപുരത്തുകാര്‍ക്ക് ഈ ഗാന ചിത്രീകരണ വിശേഷങ്ങള്‍ പറഞ്ഞാല്‍തീരില്ല. അന്യന്‍പാറയ്‌ക്ക് പുറമെ സമീപ പ്രദേശത്തെ പൂപ്പാടങ്ങളും അഗ്രഹാര തെരുവുകളുമെല്ലാം ഈ സിനിമയുടെ ഭാഗമായി. സിനിമയ്‌ക്കുവേണ്ടി പാറയില്‍ ചായക്കൂട്ടുകള്‍ കൊണ്ട് തീര്‍ത്ത എംജിആര്‍, രജനീകാന്ത്, കമല്‍ ഹാസന്‍, ശിവാജി ഗണേശന്‍ എന്നിവരുടെ ചിത്രങ്ങള്‍ ചാരുത നഷ്ടമാകാതെ ഇന്നും നിലനില്‍ക്കുന്നു. ഓരോ ദിവസവും സഞ്ചാരികള്‍ കുടുംബമേതം ഇവിടെ പാറക്കൂട്ടത്തില്‍ വിശ്രമിച്ച് പടങ്ങള്‍ എടുത്തും കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തിയും ആഘോഷമാക്കും. സിനിമ കണ്ടവരും കാണാത്തവരും ഇവിടെ എത്തിയാല്‍ അന്യന്‍പാറയുടെ ആരാധകരാകും.

Tags: AnnyanparaUndarapandyapuramAnnyan Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.