ലഖ്‌നൗ: ലഖ്‌നൗവിൽ 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിൽ പ്രതികളിൽ ഒരാളുടെ കാലിൽ വെടിയേറ്റ് ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഖ്‌നൗവിലെ ബന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ച് യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തത്. അതേസമയം മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വൈകുന്നേരം വിദ്യാർത്ഥിനി തന്റെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വേളയിലാണ് അതിക്രമം സുഹൃത്തിനെ കണ്ടുമുട്ടിയ പെൺകുട്ടി അയാളുമായി സംസാരിക്കാൻ തുടങ്ങി. ഇതിനിടയിൽ അഞ്ച് യുവാക്കൾ എത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങി. വിദ്യാർത്ഥിയുടെ സുഹൃത്ത് പ്രതിഷേധിച്ചപ്പോൾ യുവാക്കൾ അയാളെ ക്രൂരമായി മർദ്ദിക്കുകയും ഓടിക്കുകയും വിദ്യാർത്ഥിനിയെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു.
പിതാവിന്റെ പരാതി ലഭിച്ചയുടനെ പോലീസ് നടപടിയെടുക്കുകയും പ്രതികളെ തിരയാൻ തുടങ്ങുകയും ചെയ്തു. ആ രാത്രി വൈകി ഹരോണി റെയിൽവേ സ്റ്റേഷന് സമീപം പോലീസ് പരിശോധന നടത്തുന്നതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അജ്ഞാതർ അതുവഴി കടന്നുപോയി. പോലീസ് അവരെ തടയാൻ ശ്രമിച്ചപ്പോൾ അവർ പോലീസിന് നേരെ വെടിയുതിർത്തു.
തുടർന്ന് പോലീസ് നടത്തിയ വെടിവയ്‌പിൽ ഒരാൾക്ക് പരിക്കേറ്റു. അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്തപ്പോൾ ഈ കേസിൽ പ്രതിയായ ലളിത് കശ്യപ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതിയിൽ നിന്ന് അനധികൃതമായി തോക്കും കണ്ടെടുത്തു. ബൈക്ക് ഓടിച്ചിരുന്ന യാളെയും പോലീസ് പിടികൂടി. ഇതേ സമയം മറ്റൊരു പോലീസ് സംഘം ഈ സംഭവത്തിലെ പ്രതിയായ മെരാജിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
















