മലപ്പുറം: എടവണ്ണപ്പാറയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ചെന്നൈയില്‍ കണ്ടെത്തി.പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് ആദിലിനെ ഒരു മാസത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ പത്തിനാണ് ആദിലിനെ കാണാതായത്. മലപ്പുറം എടവണ്ണപ്പാറ സ്വദേശി അബ്ദുള്‍ നാസറിന്റെ മകനാണ്.
നേരത്തെ പലതവണ ചെന്നൈയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.പൊലീസടക്കമാണ് തെരച്ചില്‍ നടത്തിയത്.
















