പത്തനാപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. പട്ടാഴി മരുതമണ്‍ ഭാഗം ലക്ഷ്മി വിലാസത്തില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ രാജി (48) ആണ് മരിച്ചത്.
രാജിയെ കഴിഞ്ഞ മാസം അവസാനമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസം മുന്‍പ് വരെ കടുത്ത പനി, നടുവേദന, തുടങ്ങി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പട്ടാഴി അടൂര്‍, കൊല്ലം തുടങ്ങിയിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.
എന്നാല്‍ രോഗം എന്തെന്ന് സ്ഥിരീകരിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം രാജിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം.
















