പത്തനംതിട്ട : ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സ്ഥല പരിശോധന നടത്തി.സന്നിധാനം, മരക്കൂട്ടം, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പദ്ധതിയുടെ അന്തിമ അനുമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സംഘം ഇന്നലെയും ഇന്നുമായി പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്.
റോപ് വേ പദ്ധതിയുടെ ടവറുകള്‍ സ്ഥാപിക്കുന്ന ഇടങ്ങളിലും കടന്നു പോകുന്ന വനമേഖലയിലും രണ്ടുദിവസങ്ങളിലായി വിശദമായ പരിശോധനയാണ് നടന്നത്. പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമി, ദേവസ്വം ഭൂമി, പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും മുറിച്ചുമാറ്റുന്ന മരങ്ങള്‍, ഭാഗികമായി വെട്ടിമാറ്റുന്ന മരങ്ങള്‍ ഇവയെല്ലാം വിശദമായി പരിശോധിച്ചു.
കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പദ്ധതിക്ക് അന്തിമ അനുമതി ലഭ്യമാകുക.
















