കോട്ടയം: നൈപുണ്യ വികസനം രാജ്യപുരോഗതിക്ക്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പും ചേര്‍ന്ന് കോട്ടയംജില്ലയില്‍ ആര്‍.ഐ. സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13 ന് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള നടത്തും.
വിവിധ ഐ.ടി.ഐ ട്രേഡുകളില്‍ യോഗ്യത നേടിയവര്‍ക്ക് പങ്കെടുക്കാം. രാവിലെ ഒന്‍പതു മുതല്‍ 11 മണി വരെ രജിസ്റ്റര്‍ ചെയ്യാം. www.apprenticeshipindia.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന്് ഫോണ്‍: 0481-2561803.
















