കോഴിക്കോട് : ഇനിയും ഷോയുമായി വന്നാല്‍ ഡിവൈഎഫ്‌ഐ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ് വികെ സനോജ്.
സംഘര്‍ഷമുണ്ടായാല്‍ അതിന്‌റെ ഉത്തരവാദിത്തം ഷാഫിക്കും സംഘത്തിനും ആയിരിക്കും. ഷാഫിയുടെ ഷോ കഞ്ഞിക്കുഴിയില്‍ സതീശന്മാര്‍ തോറ്റു പോകുന്ന ഷോയാണ്. ഷാഫി ഗുണ്ടാപ്പടയുടെ നേതാവാണെന്നും സനോജ് പറഞ്ഞു.
പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ്- ലീഗ് ഗുണ്ടാ സംഘം അക്രമം നടത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. അതില്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. അത് തടസ്സപ്പെടുത്താന്‍ ഷാഫിയും സംഘവും ഷോയുമായി ഇറങ്ങി. ഷാഫിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. എല്ലാം ഷാഫി ഷോ ആണ്. ഷാഫിയും രാഹുലും ക്രൈം സിന്‍ഡിക്കേറ്റ് ആണ്. ഇവര്‍ കോണ്‍ഗ്രസ്സില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.
ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടി കിട്ടുന്നതെന്നും സനോജ് ആരാഞ്ഞു.
















