തിരുവനന്തപുരം: ശകാരിച്ചതിന്‌റെ പേരില്‍ ചെമ്പഴന്തിയില്‍ രണ്ടാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു. ചെമ്പഴന്തി സ്വദേശി പ്രമോദിന്‌റെ മകന്‍ ശ്രേയസാണ് (ഃ) മരിച്ചത്. ചെമ്പഴന്തി മണക്കല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്്.
ഇന്ന് ഉച്ചയോടെയാണ് ശ്രേയസിനെ വീട്ടിലെ മുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. . അമ്മ സിനി മറ്റു മക്കളെ പഠിപ്പിക്കുന്നതിനിടെ ശ്രേയസ് എത്തിയപ്പോള്‍ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് ശകാരിച്ചിരുന്നു.
പിന്നീട് മുറിയിലെ ജനാലയില്‍ ബെഡ് ഷീറ്റ് കെട്ടി തൂങ്ങിയ നിലയില്‍ ശ്രേയസിനെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
















