ന്യൂദല്‍ഹി:വെനസ്വേലയുടെ പ്രതിപക്ഷനേതാവ് മരിയ മചാഡോയ്‌ക്ക് നോബേല്‍ സമ്മാനം നല്‍കിയതോടെ ഇന്ത്യയിലെ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിയ്‌ക്കും നോബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വരികയാണ്. ഇതോടെ നാല് കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് നോബേല്‍ സമ്മാനം കൊടുക്കാമെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല.
ഷെഹ്സാദ് പൂനവാല എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് നോബേല്‍ സമ്മാനം കിട്ടുന്നതിനുള്ള നാല് കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. ആ കാരണങ്ങള്‍ ഇവയാണ്:
“രാഹുല്‍ ബാബയ്‌ക്ക് നാല് കാരണങ്ങളാലാണ് കോണ്‍ഗ്രസ് നോബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.
1. കപടനാട്യം
2. കള്ളം പറയാനുള്ള കഴിവ്
3. 99 തവണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോല്‍വി വാങ്ങിക്കൊടുത്തതിന്
4.1975ലും 1984ലും ജനാധിപത്യത്തെയും ഭരണഘടനയെയും കൊല ചെയ്തതിന്റെ പേരില്‍”
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 99 തവണയാണ് പരാജയപ്പെട്ടത്. നൂറടിക്കാന്‍ ഒരു തോല്‍വി കൂടി ബാക്കി.
















